ഉ​ഡു​പ്പി​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ പി​ടി​ക്കാ​ൻ വീ​ട്ടി​ൽ ക​യ​റി​യ പു​ള്ളി​പ്പു​ലി കു​ടു​ങ്ങി‌‌
Monday, March 22, 2021 11:08 PM IST
ഉ​ഡു​പ്പി: വ​ള​ർ​ത്തു​നാ​യ​യെ പി​ടി​ക്കാ​ൻ വീ​ടി​ന​ക​ത്ത് ക​യ​റി​യ പു​ള്ളി​പ്പു​ലി കു​ടു​ങ്ങി. ക​ർ​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി ബ്ര​ഹ്‌​മാ​വ​റി​ലാ​ണു സം​ഭ​വം. ഒ​രു വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ​താ​യി​രു​ന്നു പു​ലി.

നാ​യ പ്രാ​ണ​ര​ക്ഷാ​ർ​ഥം വീ​ടി​ന​ക​ത്തേ​ക്കു ക​യ​റി. പി​ന്നാ​ലെ പു​ലി​യും. ഇ​തോ​ടെ വീ​ട്ടു​കാ​ർ മു​റി പു​റ​ത്തു നി​ന്നു പൂ​ട്ടി വ​നം വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ച്ചു.​തു​ട​ർ​ന്നു വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി ഒ​ന്ന​ര മ​ണി​ക്കൂ​ർ പ​ണി​പ്പെ​ട്ട് പു​ലി​യെ കൂ​ട്ടി​ൽ ക​യ​റ്റി. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പു​ലി​യെ വ​ന​ത്തി​ൽ വി​ട്ടു.