കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗ​ത്തി​ലും ബ്രെ​ഡ് നോ​യി​ഡ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
Thursday, May 20, 2021 11:58 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗ​ത്തി​ലും ബോ​ർ​ഡ് ഫോ​ർ റി​സ​ർ​ച്ച് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് (BREAD) Noida യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡ​ൽ​ഹി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തി​ൽ ദ​രി​ദ്ര​ർ​ക്കു ഭ​ക്ഷ​ണ കി​റ്റു​ക​ൾ, ഭ​ക്ഷ​ണ പൊ​തി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

കോ​വി​ഡി​ന്‍റെ ഇ​പ്പോ​ഴു​ള്ള ര​ണ്ടാം ത​രം​ഗ​ത്തി​ലും ഭ​ക്ഷ​ണ​കി​റ്റു​ക​ൾ​ക്കൊ​പ്പം അ​ത്യാ​വ​ശ്യം ഉ​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ മാ​യി ഓ​ക്സി​മീ​റ്റ​ർ, ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ് മ​റ്റും അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു വ​രു​ന്നു.

ജാ​ർ​ഖ​ണ്ഡ് ജി​ല്ല​ക​ളി​ലെ വി​ദൂ​ര ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണ​ത്തി​ന് ഓ​ക്സി​മീ​റ്റ​ർ, ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ്, മ​രു​ന്നു​ക​ളു​ടെ കി​റ്റും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു വ​രു​ന്നു.

ബ്രെ​ഡി​ന്‍റെ ദേ​ശി​യ കോ​ർ​ഡി​നേ​റ്റ​റി​ന്‍റെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​ത് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ണ്‍ ത​ര​ക​നും ജാ​ർ​ഖ​ണ്ഡി​ലെ കാ​ര്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത് ഫാ​ദ​ർ സി​ബി സി​എം​എ​ഫ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്