കെ.ജി.കമൽ നന്ദനം റെയിവേ കൺസൾട്ടേറ്റിവ് ബോർഡ് അംഗം
Saturday, July 17, 2021 12:35 PM IST
ന്യൂഡൽഹി: ദക്ഷിണ റെയിൽവേയുടെ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മറ്റി അംഗമായി ZRUCC കെ.ജി കമൽ നന്ദനത്തെ നിയമിച്ചു. റെയിൽവേ
ബോർഡിന്‍റെ ദക്ഷിണമേഖലയുടെ കീഴിൽ വരുന്ന ആറ് ഡിവിഷനുകളായ ചെന്നൈ, തിരുച്ചിറപ്പള്ളി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ കേന്ദ്രീകരിച്ചാവും പ്രവർത്തന മേഖല. നിരവധി രാജ്യങ്ങളിൽ ബിസിനസ് നടത്തി വരുന്നു. എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ, നന്ദനം ചാരിറ്റബൾ ട്രസ്റ്റ് ചെയർമാൻ.

ഒട്ടനവധി സാമൂഹ്യ സാംസ്കാരിക സംഘടനയിൽ ഭാരവാഹിത്വം വഹിക്കുന്ന കമൽ പത്തനംതിട്ട ജില്ലയിലെ കൊടുമൺ സ്വദേശിയാണ് . പഞ്ചായത്തിൽ കൊടുമൺ ഈസ്റ്റിൽ വിടില്ലാതിരുന്ന വികലാംഗ ദമ്പതികൾക്ക് വീട് വെച്ചു കൊടുത്തു 2020ൽ കോവിഡ് മൂലം ദുരിതഅനുഭവിച്ച 8000ത്തിലധികം കുടുംബങ്ങൾക്കു് ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തു. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായം, ദുരിതമനുഭവിക്കുന്നവർക്ക് ചികത്സാ സഹായം. വിവാഹ സഹായം ഉൾപ്പെടെ ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നു.