പി.ഒ. ജോസഫ് ചെരുവുപറമ്പിൽ ഡൽഹിയിൽ നിര്യാതനായി
Friday, July 23, 2021 6:03 PM IST
ന്യൂഡൽഹി: ചങ്ങനാശേരി മാടപ്പള്ളി ചെരുവുപറമ്പിൽ പി. ഒ. ജോസഫ് ( റിട്ട. ബ്രിട്ടീഷ് ലൈബ്രററി ഉദ്യോഗസ്ഥൻ, 82 ) ഡൽഹിയിൽ നിര്യാതനായി. സംസ്കാരം ജൂലൈ 24ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ഡൽഹി ബുരാരി സെമിത്തേരിയിൽ.

ഭാര്യ: നടുവിലെവീട്ടിൽ മേരിക്കുട്ടി ജോസഫ് (BHEL Bhopal. ). മക്കൾ: ക്യാപ്റ്റൻ റോയി ജോസഫ് (ഇന്ത്യൻ നേവി, ഡൽഹി ), റോബിൻ ജോസഫ് (ഭോപ്പാൽ), റൂബി ജോസഫ് (മുംബൈ).
മരുമക്കൾ : രേഖ റോയി (ടീച്ചർ, കാർമൽ കോൺവെന്‍റ് സ്കൂൾ, ഡൽഹി), പ്രീതി (ടീച്ചർ, ഭോപ്പാൽ), ക്യാപ്റ്റൻ എസ്. ഒ. ജോസഫ്, ഓവേലിൽ (ഇന്ത്യൻ നേവി).

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്