ഡിഎംഎ യുടെ "ആവണി നിലാവ് ' ഓഗസ്റ്റ് 22 ന്
Friday, August 20, 2021 8:07 PM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷനും മാനുവൽ മലബാർ ജൂവലേഴ്‌സും സംയുക്തമായി അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ "ആവണി നിലാവ് ' ഓഗസ്റ്റ് 22ന് (ഞായർ) വൈകുന്നേരം 5 ന് ആർ കെ പുരം സെക്ടർ 4-ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽനിന്ന് തത്സമയം പ്രക്ഷേപണം ചെയ്യും.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പരിപാടികൾ നേരിൽ കാണുവാൻ അവസരമുണ്ടായിരിക്കുന്നതല്ല. യൂ ട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഡിഎംഎ ഒരുക്കിയിരിക്കുന്നത്.

പരിപാടികളുടെ നടത്തിപ്പിനായി വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ ജനറൽ കൺവീനറായും ജോയിന്റ് ട്രഷററായ പി.എൻ ഷാജി പൂക്കളം കൺവീനറായും ദിൽഷാദ് കോളനി ഏരിയ ചെയർമാനായ അജികുമാർ മേടയിൽ കൾച്ചറൽ കൺവീനറായും 21 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പൂക്കള മത്സരം 22-ന് (ഞായർ) രാവിലെ 9 30-ന് ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്‍റ് കെ രഘുനാഥ് ഉദ്ഘാടനം ചെയ്യും.

പൊതുജനങ്ങൾക്കും ഡിഎംഎ കുടുംബാംഗങ്ങൾക്കും ഓണപ്പരിപാടികൾ ഇത്തവണയും നേരിൽ കാണാൻ സാധിക്കാതെ വന്നതിൽ ഖേദിക്കുന്നതായി അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി പറഞ്ഞു.

www.youtu.be/2O99E-fiMfI

വിവരങ്ങൾക്ക് 9810791770.