ഒക്‌​ടോ​ബ​ർ അ​വ​സാ​നം വ​രെ കേരളത്തിലേക്കുള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണമെന്ന് ക​ർ​ണാ​ട​ക
Wednesday, September 8, 2021 12:30 AM IST
ബം​ഗ​ളൂ​രു: ഒക്‌​ടോ​ബ​ർ അ​വ​സാ​നം വ​രെ ക​ർ​ണാ​ട​ക​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​റി​യി​പ്പി​ലാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന​വും നി​പ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ർ​ണാ​ട​ക​യു​ടെ ആ​വ​ശ്യം. ക​ർ​ണാ​ട​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളെ ഇ​പ്പോ​ൾ മ​ട​ക്കി വി​ളി​ക്ക​രു​തെ​ന്ന് ഐ​ടി-​വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും ഈ ​നി​ർ​ദേ​ശം സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.