മംഗളൂരു: ഫീസടയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ കുറിപ്പെഴുതിവച്ച് മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ചിറ്റാരിക്കാല്‍ അരിമ്പയിലെ തൂമ്പുങ്കല്‍ സതീഷിന്റെയും ജാന്‍സിയുടെയും മകള്‍ നീന (19)യെയാണ് മംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളജ് ഹോസ്റ്റലിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമ്മയെ ഫീസിന്റെ പേരില്‍ കൂടുതല്‍ വിഷമിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നീനയുടെ മുറിയില്‍നിന്നു കിട്ടിയ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഫീസിനത്തില്‍ 75,000 രൂപ ഇതിനകം അടച്ചിട്ടുള്ളതായും യൂണിഫോം ലഭിക്കണമെങ്കില്‍ ബാക്കി ഫീസുകൂടി അടയ്ക്കണമെന്ന് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടതായും കുറിപ്പില്‍ പറയുന്നു. മംഗളൂരു ഈസ്റ്റ് പോലീസ് കേസെടുത്തു. കങ്കനാടിയിലെ നഴ്സിംഗ് കോളജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. സഹോദരങ്ങള്‍: അലീന, ആല്‍ഫ്രഡ്.