ഡോ. ​ജൊ​വാ​ൻ ഫ്രാ​ൻ​സി​സ് നി​ര്യാ​ത​യാ​യി
Tuesday, October 12, 2021 9:04 PM IST
മെ​ൽ​ബ​ണ്‍: തൃ​ശൂ​ർ അ​റ​യ്ക്ക​ൽ ഫ്രാ​ൻ​സി​സ് ജോ​ണി​ന്‍റെ ഭാ​ര്യ ജൊ​വാ​ൻ ഫ്രാ​ൻ​സി​സ് (61) ഓ​സ്ട്രേ​ലി​യ​യി​ൽ ഞാ​യ​റാ​ഴ്ച നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഫ്രീ​മാ​ന്‍റി​ൽ വെ​സ്റ്റ് ചാ​പ്പ​ൽ സി​മി​ത്തേ​രി​യി​ൽ. പ​രേ​ത വ​ഴി​ത്ത​ല പെ​രു​ന്പ​നാ​നി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സോ​ണി​യ, ജോ​ണ്‍. മ​രു​മ​ക​ൻ: ഡാ​ൻ ഡി​ബു​ഫ്.

പ​രേ​ത ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ഓ​ർ​തോ​പീ​ഡി​ക് സ​ർ​ജ​നാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ സേ​വ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. സേ​വ​ന​രം​ഗ​ത്തെ ആ​സ്പ​ദ​മാ​ക്കി ബ്ര​ഹ​ത്താ​യ ഒ​രു ഗ്ര​ന്ഥം (ട​ഹ​ശ​ര​ല ഏ​ശൃ​ഹെ) പ്ര​സി​ദ്ധി​ക​രി​ച്ച​ത് ഏ​റെ ജ​ന​പ്രീ​തി ആ​ർ​ജ്ജി​ച്ചി​ട്ടു​ണ്ട്.

പ​രേ​ത​നാ​യ വി​മാ​ന​സേ​നാ​നി പെ​രു​ന്പ​നാ​നി പി.​എ ജോ​ണ്‍- സി​സി​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​ണ് പ​രേ​ത. ഡോ.​അ​ബി ജോ​ണ്‍ ഏ​ക​സ​ഹോ​ദ​ര​നാ​ണ്.