മയൂർ വിഹാർ ശ്രീഅയ്യപ്പ പൂജാ സമിതിക്ക് പുതിയ സാരഥികൾ
Friday, October 15, 2021 2:02 PM IST
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്-2 ശ്രീഅയ്യപ്പ പൂജാ സമിതിക്ക് പുതിയ സാരഥികൾ. മയൂർ വിഹാർ ഫേസ്-2ലെ പോക്കറ്റ്-സി, ശിവശക്തി സനാതൻ ധരം മന്ദിറിൽ പ്രസിഡന്‍റ് പ്രസാദ് കെ നായരുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് അടുത്ത രണ്ടു വർഷക്കാലത്തേക്കുള്ള (2021-2023) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സന്തോഷ് കുമാർ (പ്രസിഡന്‍റ്), രമേശ് കോയിക്കൽ (വൈസ് പ്രസിഡന്‍റ്), സി പി മോഹനൻ (സെക്രട്ടറി), രാജശേഖരൻ (ജോയിന്‍റ് സെക്രട്ടറി), കെ ദിനേശ് (ട്രഷറർ), ടി ബി ആനന്ദ് കുമാർ (ജോയിന്റ് ട്രഷറർ), കെ ജി ഹരികുമാർ (ഇന്റെർണൽ ഓഡിറ്റർ), പ്രസാദ് കെ നായർ (കൺവീനർ പൂജ), യു ഗോകുൽ കൃഷ്‌ണൻ (കൺവീനർ ഭജന), സി.പി സനിൽ (കൺവീനർ അന്നദാനം) എന്നിവരാണ് പുതുതായി ചുമതലയേറ്റ സാരഥികൾ.

കൂടാതെ ആർ വി ഉണ്ണികൃഷ്‌ണൻ, ടി വി രാജേഷ്, അരവിന്ദാക്ഷൻ, രാജീവ് കുമാർ, ബീനാ പ്രസാദ്, ഗീതാ രമേശ്, എ പി വിനോദ്, മനു ദാസ്, അജയ്, കെ വി ഹരിദാസ് എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

-പി.എൻ. ഷാജി