സോപാന സമർപ്പണവും കാർത്തിക പൊങ്കാലയും 23 ന്
Wednesday, October 20, 2021 6:00 PM IST
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ സോപാന സമർപ്പണവും കാർത്തിക പൊങ്കാലയും ഒക്ടോബർ 23 നു (ശനി) രാവിലെ 8:30 നു നടക്കും.

രാവിലെ 5:30നു ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനിയുടെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. സോപാന സമർപ്പണവും കാർത്തിക പൊങ്കാലയോടും അനുബന്ധിച്ചുള്ള വിശേഷാൽ പൂജകളും ഉണ്ടാവും. സമർപ്പണത്തിനു ശേഷം ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നിയാൽ കാർത്തിക പൊങ്കാലക്ക് തിരി തെളിയും.

ശിൽപ്പി കുന്നംകുളം കുറുക്കമ്പാറ വട്ടമ്പറമ്പിൽ ജനാർദ്ദനൻ, പാക്കാട്ട് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സോപാന നിർമ്മാണവും ഉറപ്പിക്കൽ ചടങ്ങും നടക്കുന്നത്.

കാർത്തിക പൊങ്കാലക്കു ശേഷം ഭക്തജനങ്ങൾക്കായി അന്നദാനവും ഉണ്ടായിരിക്കും.

പി.എൻ. ഷാജി