"കാ​രു​ണ്യ സം​ഗീ​ത​യാ​ത്ര' റി​ലീ​സ് ചെ​യ്തു
Saturday, November 6, 2021 1:44 PM IST
ബ്രി​സ്ബെ​യ്ന്‍: ഓ​സ്ട്രേ​ലി​യ​യി​ലെ മ​രി​യ​ന്‍ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​രി​യ​ന്‍ വാ​ലി​യി​ല്‍ മ​ല​യാ​ളി​ക​ള്‍ ചേ​ര്‍​ന്നൊ​രു​ക്കി​യ സം​ഗീ​ത ദൃ​ശ്യാ​വി​ഷ്കാ​രം "കാ​രു​ണ്യ സം​ഗീ​ത​യാ​ത്ര' റി​ലീ​സ് ചെ​യ്തു. ബ്രി​സ്ബെ​യ്നി​ലെ സെ​ന്‍റ്​ തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ട​വ​ക വി​കാ​രി റ​വ.​ ഫാ.​എ​ബ്ര​ഹാം കു​ഴു​ന​ട​യി​ല്‍ കാ​രു​ണ്യ​യാ​ത്ര വി​ഡി​യോ റി​ലീ​സ് ചെ​യ്തു.

ച​ട​ങ്ങി​ല്‍ സം​വി​ധാ​യ​ക​ന്‍ ജോ​യ് കെ.​ മാ​ത്യു, ഗാ​നര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ജ​യ്മോ​ന്‍ മാ​ത്യു, ലോ​ക ദേ​ശീ​യ ഗാ​നാ​ലാ​പ​ന സ​ഹോ​ദ​രി​മാ​രാ​യ ആ​ഗ്നെ​സ് ജോ​യ്, തെ​രേ​സ ജോ​യ്, കാ​രു​ണ്യ സം​ഗീ​ത​യാ​ത്ര പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജി തേ​ക്ക​ന​ത്ത്, അ​ഭി​നേ​താ​ക്ക​ളാ​യ സ​ജി പ​ഴ​യാ​റ്റി​ല്‍, ഷി​ബു പോ​ള്‍, ബി​നോ​യ്, റി​ജേ​ഷ് കെ.വി, എ​ലീ​ന തേ​ക്ക​ന​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നേ​ര​ത്തെ ക്വീ​ന്‍​സ്‌ലൻഡ് പാ​ര്‍​ല​മെ​ന്‍റ് ഹൗ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​രു​ണ്യ സം​ഗീ​ത​യാ​ത്ര​യു​ടെ പോ​സ്റ്റ​ര്‍ ക്വീ​ന്‍​സ്‌ലൻഡ് എംപി ജ​യിം​സ് മാ​ര്‍​ട്ടി​ന്‍ റി​ലീ​സ് ചെ​യ്തി​രു​ന്നു. കാ​രു​ണ്യ​യാ​ത്ര​യു​ടെ സം​വി​ധാ​യ​ക​ന്‍ കൂ​ടി​യാ​യ ജോ​യ് ​കെ.​ മാ​ത്യു​വി​ന്‍റെ വേ​ള്‍​ഡ് മ​ദ​ര്‍ വി​ഷ​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മി​ച്ച സം​ഗീ​ത വീ​ഡി​യോ ആ​ല്‍​ബം പൂ​ര്‍​ണ​മാ​യും ചി​ത്രീ​ക​രി​ച്ച​ത് മ​രി​യ​ന്‍ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​രി​യ​ന്‍ വാ​ലി​യി​ല്‍ ത​ന്നെ​യാ​ണ്.

പ്ര​സാ​ദ് ജോ​ണ്‍, ദീ​പു ജോ​സ​ഫ് (നി​ര്‍​മാ​ണ നി​യ​ന്ത്ര​ണം), ആ​ദം കെ.​ അ​ന്തോ​ണി, ആ​ഗ്നെ​സ്, തെ​രേ​സ (ഛായാ​ഗ്ര​ഹ​ണം) എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. സം​ഗീ​ത​ യാ​ത്ര​യി​ല്‍ ദീ​പു, ഷി​ബു പേ​ള്‍, ബീ​ന, സി​ജു, ഡോ. ​പ്ര​ഷി, ബി​നോ​യ്, സി​ജു, സ​ജി പ​ഴ​യാ​റ്റി​ല്‍, പ്ര​സാ​ദ് ജോ​ണ്‍, ജി​ല്‍​മി, ജോ​നാ, ഐ​റി​ന്‍, പോ​ള്‍, സോ​ണി, ത്രേ​സ്യാ​മ്മ, ഉ​ദ​യ്, റി​ജേ​ഷ് കെ.​വി, സൗ​മ്യ അ​രു​ണ്‍, ദീ​പ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​വു​മു​ണ്ട്.