സി​ഡ്മ​ൽ സ​ഫ​യ​ർ നൈ​റ്റ് ഡി​സം​ബ​ർ 18ന്
Tuesday, November 16, 2021 11:05 PM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ പ്ര​ഥ​മ​സ്ഥാ​ന​മ​ല​ങ്ക​രി​ക്കു​ന്ന സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നാ​ൽ​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം വി​പു​ല പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ.

സി​ഡ്മ​ൽ സ​ഫ​യ​ർ നൈ​റ്റ് എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന അ​തു​ല്യ ഉ​ത്സ​വ​രാ​വോ​ടെ​യാ​ണ് ഒ​രു വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 2021 ഡി​സം​ബ​ർ 18 ന് ​മാ​റി​യോ​ങ്ങ് കോ​ക്കേ​ഴ്സ് റോ​ഡി​ലു​ള്ള ജോ​ണ്‍ പോ​ൾ ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​ഡ്മ​ൽ സ​ഫ​യ​ർ നൈ​റ്റി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും സി​ഡ്നി​യി​ലെ പ്ര​മു​ഖ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന കേ​ര​ള​ത്ത​നി​മ​യു​ള്ള നാ​ട​ൻ ത​ട്ടു​ക​ട​ക​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കും. 45ആം ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വ​രും മാ​സ​ങ്ങ​ളി​ലാ​യി ക​ലാ സാ​ഹി​ത്യ മ​ൽ​സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സി​ഡ്മ​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റോ​യി വ​ർ​ഗീ​സ്