വർണവിവേചനത്തിനെതിരേ പോരാടിയ ഇന്ത്യൻ നേതാവ് ഇബ്രാഹിം അന്തരിച്ചു
Tuesday, December 7, 2021 11:05 PM IST
ജോ​​​ഹ​​​ന്നാ​​​സ്ബ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ വ​​​ർ​​​ണ​​​വി​​​വേ​​​ച​​​ന പോ​​​രാ​​​ട്ട​​​ത്തി​​​ൽ നെ​​​ൽ​​​സ​​​ൺ മ​​​ണ്ടേ​​​ല​​​യ്ക്കൊ​​​പ്പം ജ​​​യി​​​ൽ​​​വാ​​​സം അ​​​നു​​​ഭ​​​വി​​​ച്ച ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ ഇ​​​ബ്രാ​​​ഹിം ഇ​​​സ്മ​​​യി​​​ൽ ഇ​​​ബ്രാ​​​ഹിം (84) അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യു​​​ള്ള അ​​​സു​​​ഖം മൂ​​​ല​​​മാ​​​ണ് അ​​​ന്ത്യ​​​മെ​​​ന്ന് ആ​​​ഫ്രി​​​ക്ക​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​റി​​​യി​​​ച്ചു.

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച പി​​​താ​​​വ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 13-ാം വ​​​യ​​​സി​​​ലാ​​​ണ് ഇ​​​ബ്രാ​​​ഹിം വ​​​ർ​​​ണ​​​വി​​​വേ​​​ച​​​ന പോ​​​രാ​​​ട്ട​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന​​​ത്. ഗാ​​​ന്ധി​​​ജി​​​യു​​​ടെ സ​​​ത്യ​​​ഗ്ര​​​ഹ ആ​​​ശ​​​യ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ ഏ​​​റെ സ്വാ​​​ധീ​​​നി​​​ച്ചി​​​രു​​​ന്നു. 1963ൽ ​​​അ​​​റ​​​സ്റ്റി​​​ലാ​​​യി ഇ​​ബ്രാ​​ഹ​​മി​​നെ റോ​​​ബ​​​ൻ ദ്വീ​​​പി​​​ലെ ത​​​ട​​​വ​​​റ​​​യി​​​ൽ അ​​ട​​ച്ചു. 2009 മു​​​ത​​​ൽ 2018 വ​​​രെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ജേ​​​ക്ക​​​ബ് സു​​​മ ഇ​​​വി​​​ടെ സ​​​ഹ​​​ത​​​ട​​​വു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു. 1964ലാ​​​ണ് മ​​​ണ്ഡേ​​​ല റോ​​​ബ​​​ൻ ദ്വീ​​​പി​​​ൽ ജ​​​യി​​​ൽ​​​വാ​​​സം തു​​​ട​​​ങ്ങി​​​യ​​​ത്.

ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ ഇ​​​ബ്രാ​​​ഹിം പ്ര​​​വാ​​​സി​​​യാ​​​യി ആ​​​ഫ്രി​​​ക്ക​​​ൻ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ വ​​​ർ​​​ണ​​​വി​​​വേ​​​ച​​​ന പോ​​​രാ​​​ട്ടം തു​​​ട​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ സ്വാ​​​സി​​​ലാ​​​ൻ​​​ഡി​​​ൽ​​​വ​​​ച്ച് അ​​​റ​​​സ്റ്റി​​​ലാ​​​യി വീ​​​ണ്ടും റോ​​​ബ​​​ൻ ദ്വീ​​​പി​​​ലെ ത​​​ട​​​വു​​​കാ​​​ര​​​നാ​​​യി. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ര​​​ണ്ടു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഡി​​​ഗ്രി​​​ക​​​ൾ നേ​​​ടി. വ​​​ർ​​​ണ​​​വി​​​വേ​​​ച​​​ന​​​കാ​​​ല​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​രി​​​ൽ ഡെ​​​പ്യൂ​​​ട്ടി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യാ​​​യും മ​​​ണ്ഡേ​​​ല​​​യു​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ ഉ​​​പ​​​ദേ​​​ശ​​​ക​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യ ഷാ​​​ന​​​ൻ ആ​​​ണു ഭാ​​​ര്യ. ര​​​ണ്ടു മ​​​ക്ക​​​ളു​​​ണ്ട്.