സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു
Saturday, July 5, 2025 12:25 PM IST
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു വ​​​നി​​​താ ടൂ​​​റി​​​സ്റ്റു​​​ക​​​ളെ കാ​​​ട്ടാ​​​ന ച​​​വി​​​ട്ടി​​​ക്കൊ​​​ന്നു.

ബ്രി​​​ട്ട​​​നി​​​ൽ​​​നി​​​ന്നും ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള 68ഉം 67​​​ഉം വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള വ​​​നി​​​ത​​​ക​​​ളാ​​​ണു വ്യാ​​​ഴാ​​​ഴ്ച സൗ​​​ത്ത് ലു​​​വാം​​​ഗ നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ക്കി​​​ൽ ദാ​​​രു​​ണ​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


കു​​​ഞ്ഞി​​​നെ പ​​​രി​​​ച​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന പി​​ടി​​യാ​​​ന​​​യാ​​​ണ് ഇ​​​വ​​​രെ ആ​​​ക്ര​​​മി​​​ച്ച​​​ത്. പി​​​ന്നി​​​ൽ നി​​​ന്നി​​​രു​​​ന്ന ആ​​​ന അ​​​തി​​​വേ​​​ഗം ഓ​​​ടി​​​വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

ടൂ​​​റി​​​സ്റ്റു​​​ക​​​ൾ​​​ക്കൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഗൈ​​​ഡു​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത് ആ​​​ന​​​യെ പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.