എ​ഐ​സി ദേ​ശീ​യ സ​മ്മേ​ള​നം ജ​നു​വ​രി 22ന് ​പ​താ​കാ​ദി​ന​മാ​യി ആ​ച​രി​ക്കും
Tuesday, January 18, 2022 11:13 PM IST
ല​ണ്ട​ൻ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റ്സ്v(AIC) ബ്രി​ട്ട​ണ്‍ & അ​യ​ർ​ല​ൻ​ഡ് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ജ​നു​വ​രി 22 ശ​നി​യാ​ഴ്ച പ​താ​കാ​ദി​ന​മാ​യി ആ​ച​രി​ക്കും.

മാ​ർ​ക്സി​സ്റ്റ് ആ​ചാ​ര്യ​ൻ കാ​ൾ മാ​ർ​ക്സ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന ല​ണ്ട​നി​ലെ ഹൈ​ഗേ​റ്റ് സെ​മി​ത്തേ​രി​യി​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി ഹ​ർ​സെ​വ് ബെ​യ്ൻ​സ് കൈ​മാ​റു​ന്ന ര​ക്ത​പ​താ​ക സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ബി​നോ​ജ് ജോ​ണും ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് കൃ​ഷ്ണ​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ റാ​ലി​യാ​യി പ​താ​ക മാ​ർ​ക്സ് മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യി​ൽ എ​ത്തി​ക്കും.(37a Clerkenwell Green, London, EC1R 0DU). പ​താ​ക ഹീ​ത്രൂ​വി​ലെ സ​മ്മേ​ള​ന​ഗ​രി​യി​ൽ എ​ത്തി​ക്കും.

സി​പി​എം ഇ​രു​പ​ത്തി​മൂ​ന്നാം പാ​ർ​ട്ടി​കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട്ര​വി​ഭാ​ഗ​മാ​യ എ​ഐ​സി​യു​ടെ ദേ​ശീ​യ സ​മ്മേ​ള​നം ഫെ​ബ്രു​വ​രി 5, 6 തീ​യ​തി​ക​ളി​ൽ ഹീ​ത്രൂ​വി​ൽ ന​ട​ക്കും. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് എ​ഐ​സി ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ബി​ജു ഗോ​പി​നാ​ഥ്