റോയൽ വാരിയേഴ്സ് ചാന്പ്യന്മാർ
Thursday, January 27, 2022 1:12 PM IST
പെർത്ത് : ഓസ്ട്രേലിയയിലെ പെർത്ത് ഫോറസ്റ്റ് ഫീൽഡ് ഗ്രൗണ്ടിൽ നടന്നുവന്നിരുന്ന ടി-20 ഫ്രണ്ട്ഷിപ്പ് കപ്പ് നാലാം എഡിഷൻ ക്രിക്കറ്റ് ടൂർണമെന്‍റിൽ റോയൽ വാരിയേഴ്സ് ക്ലബ് ചാന്പ്യന്മാരായി.

ഫൈനലിൽ മെയ്‌ലാൻഡ്സ് ഫ്രണ്ട്സ് ക്ലബിനെ നാലു റണ്ണിനു കീഴടക്കിയാണ് റോയൽ വാരിയേഴ്സ് ചാമ്പ്യന്മാരായത്.

റോയൽ വാരിയേഴ്സിനുവേണ്ടി ക്യാപ്റ്റൻ പ്രവീൺ വർഗീസ് ട്രോഫി ഏറ്റുവാങ്ങി. റിച്ചാർഡ് ലെസ്റ്റർ ആണ് ഫൈനലിലെ താരം. ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, മാൻ ഓഫ് ദ സീരീസ്, മാൻ ഓഫ് ദി മാച്ച് എന്നിവർക്കുമുള്ള ട്രോഫികൾ, മലയാളി അസോസിയേഷൻ ഓഫ് പെർത്ത് പ്രതിനിധികളായ. സുഭാഷ് മങ്ങാട്, ജസ്റ്റിൻ പള്ളിയാൻ, ഷാജു ഫ്രാൻസിസ് എന്നിവർ വിതരണം ചെയ്തു. ജയദേവ് ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഔദ്യോഗിക ക്രിക്കറ്റ് ക്ലബുകൾക്കായി സീസണിൽ കളിക്കുന്ന താരങ്ങൾ ടൂർണമെന്‍റിൽ വിവിധ ടീമുകളെ പ്രതിനിധാനം ചെയ്തു പങ്കെടുത്തു.

ബിജു നാടുകാണി