റേ​ഡി​യോ ലെ​മ​ണ്‍ ലൈ​വ് ഓ​സ്ട്രേ​ലി​യ സം​പ്രേ​ക്ഷ​ണം ആ​രം​ഭി​ച്ചു
Tuesday, April 12, 2022 12:10 AM IST
ബ്രി​സ്ബെ​ൻ: ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി​ക​ൾ​ക്കാ​യി 24/7 റേ​ഡി​യോ പ​രി​പാ​ടി​ക​ളു​മാ​യി റേ​ഡി​യോ ലെ​മ​ണ്‍ ലൈ​വ് ഓ​സ്ട്രേ​ലി​യ എ​ന്ന ഇ​ന്‍റ​ർ​നെ​റ്റ് റേ​ഡി​യോ സ്റ്റേ​ഷ​ന് തു​ട​ക്കം കു​റി​ച്ചു. ബാം​ഗ്ലൂ​രും, യു​കെ​യി​ലും, ന്യൂ​സി​ലാ​ൻ​ഡി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് ശ്രോ​താ​ക്ക​ളു​ള്ള റേ​ഡി​യോ ലെ​മ​ണ്‍ ഓ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ലെ​ത്തി​ക്കു​ന്ന​ത് ബി​യോ​ൻ​ഡ് ഡ്രീം​സ് പ്രൊ​ഡ​ക്ഷ​ൻ​സാ​ണ്. ഏ​പ്രി​ൽ 7 വ്യാ​ഴാ​ഴ്ച മ​ല​യാ​ള​ത്തി​ന്‍റെ വാ​ന​ന്പാ​ടി കെ.​എ​സ്. ചി​ത്ര റേ​ഡി​യോ ചാ​ന​ൽ ഔദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​നി​മു​ത​ൽ ഏ​ഴു​ദി​വ​സ​വും, 24 മ​ണി​ക്കൂ​റും ഇ​ട​വേ​ള​ക​ളി​ല്ലാ​തെ പ്ര​ധാ​ന​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 15 ലേ​റെ റേ​ഡി​യോ ജോ​ക്കി​ക​ളു​മാ​യി സം​വ​ദി​ക്കു​വാ​നും, മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ കേ​ൾ​ക്കാ​നും, ശ്രോ​താ​ക്ക​ളു​മാ​യി കൊ​ച്ചു കൊ​ച്ചു വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​റ​യാ​നും, പ്ര​ധാ​ന​പ്പെ​ട്ട ന്യൂ​സ് അ​പ്ഡേ​റ്റ്സ് അ​റി​യാ​നു​മെ​ല്ലാം ഇ​നി മു​ത​ൽ റേ​ഡി​യോ ലെ​മ​ണ്‍ ലൈ​വ് ഓ​സ്ട്രേ​ലി​യ സ​ദാ ജാ​ഗ​രൂ​ക​മാ​ണെ​ന്ന് റേ​ഡി​യോ ലെ​മ​ണ്‍ ലൈ​വ് ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റേ​ഷ​ൻ ഹെ​ഡ് ജോ​ഷി ആ​ൻ​ഡ്രൂ​സ്, പ്രോ​ഗ്രാം ഹെ​ഡ് മ​നോ​ജ് ജോ​യ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റേ​ഡി​യോ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കു​വാ​നാ​യി ഈ ​ലി​ങ്കി​ൽ
https://www.radiolemonlive.com/australia/index.php ക്ലി​ക്ക് ചെ​യ്ത് ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

കെ.​പി.​ഷി​ബു