നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ ഈ​സ്റ്റ​ർ-​വി​ഷു ആ​ഘോ​ഷം ഏ​പ്രി​ൽ 30ന്
Thursday, April 28, 2022 8:49 PM IST
മെ​ൽ​ബ​ണ്‍: നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ ഈ​സ്റ്റ​ർ-​വി​ഷു ആ​ഘോ​ഷ​വും വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും ഏ​പ്രി​ൽ 30 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30 മു​ത​ൽ എ​പ്പിം​ഗ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ വ​ച്ചു ന​ട​ത്തു​ന്നു. ഡോ. ​ഷാ​ജി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫീ​നി​ക്സ് ഫി​നാ​ൻ​സ് സ​ർ​വീ​സ​സാ​ണ് ഇ​വ​ന്‍റ് സ്പോ​ണ്‍​സ​ർ.

സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഗാ​ന​മേ​ള, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, കോ​മ​ഡി സ്കി​റ്റു​ക​ൾ, ബോ​ളി​വു​ഡ് ഡാ​ൻ​സ് തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റും. പ്ര​സി​ഡ​ന്‍റ് സ​ഞ്ജു ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ബാ​ബു വ​ർ​ക്കി സ്വാ​ഗ​തം ആ​ശം​സി​ക്കും. സെ​ക്ര​ട്ട​റി ജോ​ബി​ൻ പു​ത്ത​ൻ വാ​ർ​ഷി​ക​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് 2022-23 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കും. സി​ജോ കുര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​ഡ് ചി​ല്ലീ​സ് ഒ​രു​ക്കു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും.

പോ​ൾ സെ​ബാ​സ്റ്റ്യ​ൻ