പ്രി​യ​ദ​ർ​ശി​നി സോ​ഷ്യ​ൽ ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​സ്ട്രേ​ലി​യ വീ​ൽ​ചെ​യ​ർ വി​ത​ര​ണം ചെ​യ്തു
Thursday, January 19, 2023 3:23 AM IST
ബി​ജു ന​ടു​ക്കാ​ണി
പെ​ർ​ത്ത്: പ്രി​യ​ദ​ർ​ശി​നി സോ​ഷ്യ​ൽ ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ തി​രു​വോ​ണ​നാ​ളി​ൽ കൈ​ത്താ​ങ്ങ് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പാ​യ​സം ച​ല​ഞ്ചി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക കൊ​ണ്ട് കേ​ര​ള​ത്തി​ലു​ട​നീ​ളം അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വീ​ൽ​ചെ​യ​ർ വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​രി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്നു​ള്ള വി​ത​ര​ണം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ അ​ങ്ക​മാ​ലി വ​ട്ട​പ​റ​ന്പി​ൽ വ​ച്ചു റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ ജ​നു​വ​രി 28ന് ​നി​ർ​വ​ഹി​ക്കു​മെ​ന്നും തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​ത​ര​ണ പ​രി​പാ​ടി മാ​ള​യി​ൽ വ​ച്ചു ജ​നു​വ​രി 16ന് ​ടി യു ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​ന്ന​താ​ണെ​ന്നും കോ​ട്ട​യം ജി​ല്ല​യി​ലേ​ത് ത​ല​യോ​ല​പ്പ​റ​ന്പി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഫെ​ബ്രു​വ​രി 4 ന് ​നി​ർ​വ​ഹി​ക്കു​ന്ന​താ​ണെ​ന്നും പ്രി​യ​ദ​ർ​ശി​നി ക​ൽ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ സം​ഘ​ട​ക​ർ അ​റി​യി​ച്ചു.