ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ന്ദേ​ശം; യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, April 28, 2023 10:35 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യാ​ജ​ഭീ​ഷ​ണി മു​ഴ​ക്കി​യ 20കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സ​ക്കീ​ര്‍ എ​ന്ന യു​വാ​വാ​ണ് ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഫോ​ണ്‍ കോ​ളി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സ​ക്കീ​റി​നെ പി​ടി​കൂ​ടി​യ​ത്.