ഡ​ൽ​ഹി-​സി​ഡ്നി വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
Wednesday, May 17, 2023 3:03 PM IST
സി​ഡ്നി: വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഡ​ൽ​ഹി​യി​ൽ നി​ന്ന് സി​ഡ്നി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ​ ഇ​ന്ത്യ വി​മാ​ന​മാ​ണ് ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട​ത്. ഏ​ഴോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് വി​മാ​ന​ത്തിൽ​ വ​ച്ചു​ത​ന്നെ പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ​യം ന​ൽ​കി. വി​മാ​നം സി​ഡ്നി​യി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം പ​രി​ക്കേ​റ്റ​വ​ർ​ക്ക് കൂ​ടു​ത​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​താ​യും ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.