ഡ​ൽ​ഹി​യി​ലെ യു​പി ഭ​വ​നി​ൽ യു​വ​തി​ക്ക് പീ​ഡ​നം; ജീ​വ​ന​ക്കാരെ സ​സ്‌​പെ​ൻ​ഡ് ചെ‌യ്തു
Tuesday, May 30, 2023 11:57 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഭ​വ​നി​ല്‍ വ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​യി എ​ന്ന പ​രാ​തി‌‌‌‌​യു​മാ​യി യു​വ​തി. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ യു​പി ഭ​വ​നി​ലെ നി​ര​വ​ധി ജീ​വ​ന​ക്കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

കേ​സി​ലെ കു​റ്റാ​രോ​പി​ത​നാ​യ രാ​ജ്യ​വ​ര്‍​ധ​ന്‍ സിം​ഗ് പാ​ര്‍, മ​ഹാ​റാ​ണ പ്ര​താ​പ് സേ​ന എ​ന്ന സം​ഘ​ട​ന​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​ണ്. മേ​യ് 26ന് ​ഉ​ച്ച​യ്ക്ക് 12.15ന് ​രാ​ജ്യ​വ​ര്‍​ധ​ന്‍ ഒ​രു പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം യു​പി ഭ​വ​നി​ലെ​ത്തി മു​റി​യെ​ടു​ത്തു.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ 1.50 സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങി​യ​താ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യു​വ​തി ചാ​ണ​ക്യ​പു​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​വ​ര്‍ താ​മ​സി​ച്ച 122-ാം മു​റി പോ​ലീ​സ് സീ​ല്‍ ചെ​യ്തു.

കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​തെ രാ​ജ്യ​വ​ർ​ധ​ന് മു​റി ന​ൽ​കി​യ​തി​നാ​ണ് യു​പി ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ നി​ന്നും സ​സ്പ​ൻ​ഡ് ചെ​യ്ത​ത്.