നൈ​ജീ​രി​യ​യി​ൽ ക​ത്തോ​ലി​ക്കാ വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
Wednesday, June 14, 2023 11:54 AM IST
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ക​ത്തോ​ലി​ക്കാ വൈ​ദി​ക​നെ അ​ക്ര​മി​ക​ൾ കൊ​ല​പ്പെ​ടു​ത്തി. ഫാ. ​ചാ​ൾ​സ് ഓ​ണോ​ഹോ​ലെ ഇ​ഗേ​ച്ചി ജൂ​ണ്‍ ഏ​ഴി​നു ബെ​നി​ൻ ന​ഗ​ര​ത്തി​ലാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 13നാ​ണ് ഫാ.​ചാ​ൾ​സ് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്. ഇ​ഖ്യ​നി​റോ​യി​ലെ സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ആ​ഫ്രി​ക്ക​യി​ൽ ഏ​റ്റ​വും അ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യ നൈ​ജീ​രി​യ​യി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ജൂ​ണ്‍ ര​ണ്ടി​ന് ഫാ. ​മ​ത്തി​യാ​സ് ഓ​പാ​റ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ച്ചു.