1500 കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
Sunday, July 16, 2023 4:02 PM IST
ബം​ഗ​ളൂ​രു: 12 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 1500 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ൽ. പ്ര​തി​ക​ൾ അ​ന്ത​ർ സം​സ്ഥാ​ന ല​ഹ​രി ക​ള്ള​ക്ക​ട​ത്തു റാ​ക്ക​റ്റി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ എം​ബി​എ വി​ദ്യാ​ർ​ഥി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ച​ന്ദ്ര​ഭ​ൻ ബി​ഷ്ണോ​യ്(24), ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി ല​ക്ഷ്മി മോ​ഹ​ൻ​ദാ​സ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ട്ര​ക്കി​ലെ ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ആ​ന്ധ്ര​യി​ലെ വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് ഇ​വ​ർ ക​ഞ്ചാ​വ് ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം മൈ​സൂ​രു റോ​ഡ് ടോ​ൾ ഗേ​റ്റി​നു സ​മീ​പം ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​തി​നി‍​ടെ പി​ടി​യി​ലാ​യ സ​ൽ​മാ​ൻ പാ​ഷ​യി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.