ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ഓ​സ്ട്രേ​ലി​യ​യി​ൽ കാ​റി​ടി​ച്ച് മ​രി​ച്ചു
Friday, August 4, 2023 9:56 AM IST
മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി അ​ക്ഷ​യ് ദീ​പ​ക് ദൗ​ൾ​ട്ടാ​നി (22) ഓ​സ്ട്രേ​ലി​യ​യി​ൽ അപകടത്തിൽ മ​രി​ച്ചു. സി​ഡ്നി​യി​ൽ ഊ​ബ​ർ ഈ​റ്റ്സ് ഡ്രൈ​വ​റാ​യി പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യ​വേ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

മും​ബൈ സ്വേ​ദേ​ശി​യാ​യ അ​ക്ഷ​യ് ഫെ​ബ്രു​വ​രി​യി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ സാ​ന്പ​ത്തി​ക​ ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പ​ഠി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു.