ന​യ​ത​ന്ത്ര​നീ​ക്കം ത​ള്ളി നൈ​ജ​റി​ലെ പ​ട്ടാ​ള ഭ​ര​ണ​കൂ​ടം
Wednesday, August 9, 2023 10:03 AM IST
നി​യാ​മി: നൈ​ജ​റി​ൽ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ് ബാ​സൂ​മി​നെ ഭ​ര​ണ​ത്തി​ൽ പു​നഃ​പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര​നീ​ക്കം ത​ള്ളി നൈ​ജ​റി​ലെ പ​ട്ടാ​ള ഭ​ര​ണ​കൂ​ടം.

പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ക്കോ​വാ​സ്, ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ, ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളു​ടെ ന​യ​ന്ത്ര​സ​ന്ദ​ർ​ശ​നം നൈ​ജ​റി​ലെ പ​ട്ടാ​ള ഭ​ര​ണ​കൂ​ടം നി​ര​സി​ച്ചു.

പ​ട്ടാ​ള ഭ​ര​ണ​കൂ​ട​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ബാ​സൂ​മി​നെ കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ആ​ക്ടിം​ഗ് യു​എ​സ് ഡെ​പ്യൂ​ട്ടി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി വി​ക്ടോ​റി​യ നൂ​ലാ​ൻ​ഡ് പ​റ​ഞ്ഞു.


പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ക്കോ​വാ​സി​ലെ അം​ഗ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച നൈ​ജീ​രി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ അ​ബു​ജ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.