ന്യൂഡൽഹി: ഓർത്തഡോക്സ് സഭയുടെ മെത്രാപ്പോലിത്തയായി അഭിഷേകം ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായി ഡൽഹി സെന്റ് മേരീസ് കത്തീഡ്രൽ സന്ദർശിക്കുന്ന ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പാലീത്തയെ കത്തീഡ്രൽ ഭാരവാഹികളും വികാരിമാരും ചേർന്ന് സ്വീകരിച്ചു.
വികാരി ശോഭൻ ബേബി, അസി. വികാരി ജയിസൺ ജോസഫ്, ഫാ. റനീഷ് ഗീവർഗീസ്, സെസൈറ്റി വൈസ് ചെയർമാൻ കെ.പി. ഏബ്രഹാം, സെക്രട്ടറി മാമ്മൻ മാത്യൂ, ട്രെഷറർ ഷാജി പോൾ, കത്തീഡ്രൽ ട്രസ്റ്റി അനിൽ വി. ജോൺ എന്നിവർ നേതൃത്വം നൽകി.