ഫാ​ൻ​സി ഡ്ര​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Thursday, August 17, 2023 10:23 AM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ൻ​സി ഡ്ര​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

നി​ര​വ​ധി കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ്, റ​വ.​ഫാ. ഡോ.​റെ​നീ​ഷ് ഗീ​വ​ർ​ഗീ​സ് എ​ബ്ര​ഹാം, യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.