ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു
Thursday, August 17, 2023 10:32 AM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 77-ാം സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ആ​ർ​കെ പു​രം ഏ​രി​യ ചെ​യ​ർ​മാ​ൻ എം. ​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ.​വി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ,

അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​മു​ര​ളീ​ധ​ര​ൻ, ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ പി.​എ​ൻ. ഷാ​ജി, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു, ജോ​യി​ന്‍റ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ർ​കെ പു​രം ഏ​രി​യ​യി​ലെ ഗാ​യ​ക​ർ ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മ​ധു​ര വി​ത​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.