ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ "ഓ​ണം പൊ​ന്നോ​ണം' ഞാ​യ​റാ​ഴ്ച നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ
Saturday, August 26, 2023 1:53 PM IST
പി.എൻ.ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്‌​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന "ഓ​ണം പൊ​ന്നോ​ണം' ഞാ​യ​റാ​ഴ്ച നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ അ​ര​ങ്ങേ​റും.

ഉ​ച്ച​യ്ക്ക് 12 വ​രെ ന​ട​ക്കു​ന്ന പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ഡി​എം​എ യു​ടെ 19 ശാ​ഖ​ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യ​ഥാ​ക്ര​മം 20,001, 15,001, 10,001 രൂ​പ എ​ന്നി​ങ്ങ​നെ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന മ​റ്റു ടീ​മു​ക​ൾ​ക്ക് സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യി 2,500 രൂ​പ വീ​ത​വും ന​ൽ​കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും.

അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, ദി​ൽ​ഷാ​ദ് കോ​ള​നി, ദ്വാ​ര​ക, ജ​ന​ക് പു​രി, കാ​ൽ​ക്കാ​ജി, ക​രോ​ൾ​ബാ​ഗ് - ക​ണാ​ട്ട് പ്ലേ​സ്, മ​ഹി​പാ​ൽ​പ്പു​ർ - കാ​പ്പ​സ്ഹേ​ഡാ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3, മോ​ത്തി​ന​ഗ​ർ - ര​മേ​ശ് ന​ഗ​ർ,

മെ​ഹ്റോ​ളി, പ​ശ്ചി​മ വി​ഹാ​ർ, ആ​ർ​കെ പു​രം, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ, പാ​ലം - മം​ഗ​ലാ​പു​രി, സം​ഗം വി​ഹാ​ർ എ​ന്നി​വ​യാ​ണ് പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ശാ​ഖ​ക​ൾ.

വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​എ ര​ക്ഷാ​ധി​കാ​രി ഗോ​കു​ലം ഗോ​പാ​ല​ൻ, സി​നി​മാ​താ​രം ഉ​ണ്ണി മു​കു​ന്ദ​ൻ, പി​ന്ന​ണി ഗാ​യി​ക ചി​ത്ര അ​രു​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റും ഓ​ണം പൊ​ന്നോ​ണം 2023 ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ. ​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

2022-23 വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ൽ 12-ാം ക്ലാ​സി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അം​ബേ​ദ്‌​ക​ർ ന​ഗ​ർ-​പു​ഷ്പ് വി​ഹാ​ർ ഏ​രി​യ​യി​ലെ ലീ​ഷ്‌​മ കൃ​ഷ്‌​ണ മ​നോ​ജ് (ഹ്യൂ​മാ​നി​റ്റീ​സ്), മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ഏ​രി​യ​യി​ലെ പി. ​വി. മാ​ള​വി​ക (കോ​മേ​ഴ്‌​സ്), ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി ഏ​രി​യ​യി​ലെ ആ​ദി​ത്യാ വി​നോ​ദ് (സ​യ​ൻ​സ്) എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​എം​എ-​സ​ലി​ൽ ശി​വ​ദാ​സ് അ​ക്കാ​ഡ​മി​ക് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും.

ച​ട​ങ്ങി​ൽ പൂ​ക്ക​ള മ​ത്സ​ര​ത്തി​ലെ​യും തി​രു​വാ​തി​ര ക​ളി മ​ത്സ​ര​ത്തി​ലെ​യും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന ദാ​നം, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ൽ, എ‌​ട്ടാ​മ​ത് ല​ക്കം ഡി​എം​എ ത്രൈ​മാ​സി​ക ഓ​ണം വി​ശേ​ഷാ​ൽ പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം എ​ന്നി​വ​യും ഉ​ണ്ടാ​വും.

തു​ട​ർ​ന്ന് ഡി​എം​എ​യു​ടെ വി​വി​ധ ഏ​രി​യ​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണം പൊ​ന്നോ​ണം അ​വി​സ്‌​മ​ര​ണീ​യ​മാ​ക്കും.

പ​രി​പാ​ടി​ക​ൾ ത​ത്സ​മ​യം കാ​ണു​വാ​ൻ താ​ഴെ​യു​ള്ള ഡി​എം​എ​യു​ടെ യൂ​ട്യൂ​ബ് ലി​ങ്ക് ക്ലി​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. https://www.youtube.com/live/moYbLqkerMs?si=a9MXpZBbgROpWCGr

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9818750868, 9810791770.