ബം​ഗ​ളൂ​രു​വി​ൽ പ​ങ്കാ​ളി​യുടെ അടിയേറ്റ് മ​ല​യാ​ളി യു​വ​തി​ മരിച്ചു
Sunday, August 27, 2023 5:04 PM IST
ബം​ഗ​ളൂ​രു: മ​ല​യാ​ളി യു​വ​തി​യെ പ​ങ്കാ​ളി​യാ​യ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ദേ​വ (24) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു ബേ​ഗൂ​രി​ന് അ​ടു​ത്തു​ള്ള ന്യൂ​മി​കോ​ലേ ഔ​ട്ടി​ലാ​ണ് സം​ഭ​വം. യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി വൈ​ഷ്ണ​വി​നെ (24) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൂ​ന്നു വ​ർ​ഷ​മാ​യി ഇ​വ​ർ ഒ​ന്നി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.