ജൊ​ഹാ​ന​സ്ബ​ര്‍​ഗി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; 64 മരണം, നിരവധി പേ​ര്‍​ക്ക് പ​രിക്ക്
Thursday, August 31, 2023 1:52 PM IST
കേ​പ് ടൗ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജൊ​ഹാ​ന​സ്ബ​ര്‍​ഗി​ല്‍ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 64 പേ​ര്‍ മ​രി​ച്ചു. 40-ല്‍ ​അ​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഭ​വ​ന​ര​ഹ​രി​രാ​യ ആ​ളു​ക​ള്‍ മ​തി​യാ​യ രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​തെ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 200-ല്‍ ​അ​ധി​കം പേ​ര്‍ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം.

മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.