മ​ല​യാ​ളി യു​വാ​വും ബം​ഗാ​ളി യു​വ​തി​യും ബം​ഗ​ളൂ​രു​വി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ
Wednesday, November 8, 2023 10:03 AM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ൽ മ​ല​യാ​ളി യു​വാ​വി​നെ​യും ബം​ഗാ​ളി യു​വ​തി​യെ​യും തീ​കൊ​ളു​ത്തി മ​രി​ച്ചനി​ല​യി​ൽ.

ഇ​ടു​ക്കി സ്വ​ദേ​ശി അ​ബി​ൽ ഏ​ബ്ര​ഹാം (29), കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​നി സൗ​മി​നി ദാ​സ് (20) എ​ന്നി​വ​രെ​യാ​ണ് കൊ​ത്ത​ന്നൂ​ർ ദൊ​ഡ്ഡ​ഗു​ബ്ബി​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സൗ​മി​നി സം​ഭ​വ​സ്ഥ​ല​ത്തും അ​ബി​ൽ ആ​ശു​പ​ത്രി​യി​ൽ വച്ചു​മാ​ണ് മ​രി​ച്ച​ത്. മൂ​ന്നു ദി​വ​സം മു​ൻ​പാ​ണ് ഇ​രു​വ​രും ഇ​വി​ടെ ഒ​രു​മി​ച്ച് താ​മ​സം ആ​രം​ഭി​ച്ച​ത്.

വി​വാ​ഹി​ത​യാ​യ സൗ​മി​നി മാ​റ​ത്ത​ഹ​ള്ളി​യി​ലെ സ്വ​കാ​ര്യ ന​ഴ്സിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി ഉ​ട​മ​യാ​യ അ​ബി​ൽ അ​വി​വാ​ഹി​ത​നാ​ണ്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വി​ക്ടോ​റി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കൊ​ത്ത​ന്നൂ​ർ പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.