ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവിക്കൽ കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഡോ. അരുൺ കൗശിക് സർവിക്കൽ കാൻസറിന്റെ കാരണങ്ങളെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ചികിത്സാ മാർഗങ്ങളെക്കുറിച്ചും ക്ലാസെടുത്തു.
യോഗത്തിൽ സമാജം വനിതാ വിഭാഗം കൺവീനർ സ്മിതാ ജയപ്രകാശ്, ജോ. കൺവീനർ സന്ധ്യാ വേണു, പ്രവീൺകുമാർ എൻപി, ജഗദ് എം.ജെ എന്നിവർ സംസാരിച്ചു.