ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു
Saturday, April 27, 2024 10:34 AM IST
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു. പെ​ർ​ത്തി​ന് തെ​ക്ക്, തീ​ര​ദേ​ശ​ന​ഗ​ര​മാ​യ ഡ​ൺ​സ്ബ​റോ ക​ട​ൽ​ത്തീ​ര​ത്താ​ണ് തി​മിം​ഗ​ല​ങ്ങ​ളെ സു​ര​ക്ഷാ​സം​ഘം തി​രി​ച്ച​യ​ച്ച​ത്.

മൊ​ത്തം 160 തി​മിം​ഗ​ല​ങ്ങ​ളാ​ണ് ക​ട​ൽ​ത്തീ​ര​ത്ത് എ​ത്തി​യ​ത്. ഇ​വ​യി​ൽ 28ലേ​റെ തി​മിം​ഗ​ല​ങ്ങ​ൾ ച​ത്തു. ക​ട​ലി​ലേ​ക്കു മ​ട​ങ്ങി​യ തി​മിം​ഗ​ല​ങ്ങ​ൾ ക​ര​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​മോ​യെ​ന്നു നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്.


ഇ​ത്ര​യ​ധി​കം തി​മിം​ഗ​ല​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ തീ​ര​ത്തെ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ജി​യോ​ഗ്രാ​ഫ് മ​റൈ​ൻ റി​സ​ർ​ച്ച് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഇ​യാ​ൻ വീ​സ് പ​റ​ഞ്ഞു. ക​ട​ൽ​ത്തീ​ര​ത്തെ​ത്തു​ന്ന തി​മിം​ഗ​ല​ങ്ങ​ൾ​ക്ക് ഏ​ക​ദേ​ശം ആ​റ് മ​ണി​ക്കൂ​ർ മാ​ത്ര​മേ ക​ര​യി​ൽ നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യൂ.