ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു
Monday, May 6, 2024 12:34 PM IST
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ. ക​ഴി​ഞ്ഞ​ദി​വ​സം സെ​ൻ​ട്ര​ൽ ക്യൂ​ൻ​സ്‌​ലാ​ൻ​ഡി​ലെ പ​ട്ട​ണ​മാ​യ യെ​പ്പൂ​ണി​ൽ വ​ച്ചു മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ലേ​ബ​ർ പാ​ർ​ട്ടി എം​പി​യാ​യ ബ്രി​ട്ടാ​നി ലോ​ഗ പ​റ​യു​ന്ന​ത്.


ഈ ​പ​ട്ട​ണ​ത്തി​ൽ സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യ​താ​യി ഒ​ന്നി​ല​ധി​കം സ്ത്രീ​ക​ൾ ത​ന്നോ​ട് പ​ങ്കു​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ഗ​യെ ആ​ക്ര​മി​ക്കു​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.