ഡ​ൽ​ഹി​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് 13 വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Monday, August 12, 2024 11:10 AM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ കാ​ണാ​താ​യ പ​ന്ത് തി​ര​ഞ്ഞ് പോ​യ 13 വ​യ​സു​കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.

പ​ശ്ചി​മ ഡ​ൽ​ഹി​യി​ലെ കോ​ട്‌​ല വി​ഹാ​റി​ലെ മൈ​താ​ന​ത്താ​യി​രു​ന്നു ബാലൻ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ച്ചി​രു​ന്ന​ത്. മൈ​താ​ന​ത്തി​ന്‍റെ പ​രി​സ​ര​ത്തു​ള്ള ഗോ​ശാ​ല​യു​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഇ​രു​മ്പ് തൂ​ണി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


ഗോ​ശാ​ല​യി​ലേ​ക്ക് ക​റ​ന്‍റ് ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​നാ​യി സ്ഥാ​പി​ച്ച തൂ​ണി​ലാ​ണ് ബാലൻ പ​ന്ത് തെ​ര​യു​ന്ന​തി​നി​ടെ സ്പ​ര്‍​ശി​ച്ച​ത്. കൂ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ചേ​ര്‍​ന്ന് ഉ​ട​നേ ത​ന്നെ കൗ​മാ​ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.