ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്‍റിനു നേർക്ക് ആക്രമണം: രണ്ടു പേർ അറസ്റ്റിൽ
Monday, August 25, 2025 10:50 AM IST
ല​​ണ്ട​​ൻ: ഈ​​സ്റ്റ് ല​​ണ്ട​​നി​​ലെ ഇ​​ന്ത്യ​​ൻ റ​​സ്റ്റ​​റ​​ന്‍റി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ തീ​​വ​​യ്പ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. 54 വ​​യ​​സു​​കാ​​ര​​നും പ​​തി​​ന​​ഞ്ചു​​കാ​​ര​​നു​​മാ​​ണു പി​​ടി​​യി​​ലാ​​യ​​ത്.

വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണ് ഇ​​ൽ​​ഫോ​​ർ​​ഡി​​ലെ ഇ​​ന്ത്യ​​ൻ അ​​രോ​​മ റ​​സ്റ്റ​​റ​​ന്‍റി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഇ​​വി​​ടെ ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു മൂ​​ന്നു സ്ത്രീ​​ക​​ൾ​​ക്കും ര​​ണ്ടു പു​​രു​​ഷ​​ന്മാ​​ർ​​ക്കും പൊ​​ള്ള​​ലേ​​റ്റു.


ഇ​​വ​​രി​​ൽ ര​​ണ്ടു പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. റ​​സ്റ്റ​​റ​​ന്‍റി​​നു കാ​​ര്യ​​മാ​​യ നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യി. രോ​​ഹി​​ത് കാ​​ലു​​വാ​​ല​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​താ​​ണ് റ​​സ്റ്റ​​റ​​ന്‍റ്.
">