സം​ഗീ​ത ആ​ല്‍​ബം "ദാ​വ​ണി പെ​ന്നോ​ണം' റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു
Monday, August 25, 2025 5:35 PM IST
ബ​ര്‍​ലി​ന്‍: കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ പ്ര​വാ​സി ഓ​ണ്‍​ലൈ​നി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ത്തെ സം​ഗീ​ത​മ​യ​മാ​ക്കാ​ന്‍ ഒ​രു​ക്കി​യ ര​ണ്ടാ​മ​ത്തെ ഉ​ത്സ​വ ഗാ​ന​മാ​യ "ദാ​വ​ണി പെ​ന്നോ​ണം' എ​ന്ന തി​രു​വോ​ണ ആ​ല്‍​ബം റി​ലീ​സിം​ഗി​നാ​യി ഒ​രു​ങ്ങു​ന്നു.

ജോ​സ് കു​മ്പി​ളു​വേ​ലി​ലാ​ണ് ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യാ​ണ്. ദാ​വ​ണി പെ​ന്നോ​ണം എ​ന്ന സം​ഗീ​ത ആ​ല്‍​ബ​ത്തി​ല്‍ മൂ​ന്ന​ര​വ​യ​സു​കാ​ര​ന്‍ കു​ട്ടൂ​സി​നൊ​പ്പം(​സ്റ്റെ​വി​ന്‍ ഷാ​ന്‍റി) റി​യാ​ലി​റ്റി ഷോ ​ഫെ​യിം ഋ​തി​ക സു​ധീ​റു​മാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്.


വി.​ജെ. പ്ര​തീ​ഷാ​ണ് ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ജോ​സ​ഫ് മാ​ട​ശേ​രി​യാ​ണ് ഫ്ലൂ​ട്ട് ലൈ​വ് വാ​യി​ച്ചി​രി​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി​യി​ലെ ടൂ​ണ്‍​സ് റി​ക്കാ​ര്‍​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ല്‍ ഗാ​നം ഡി​സൈ​ന്‍(​മി​ക്സിം​ഗ് ആ​ൻ​ഡ് മാ​സ്റ്റ​റിം​ഗ്) ചെ​യ്തി​രി​ക്കു​ന്ന​ത് ഡെ​ന്‍​സ​ണ്‍ ഡേ​വി​സാ​ണ്.

ജെ​ന്‍​സ്, ജോ​യ​ല്‍, ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​ർ. തി​രു​വോ​ണ നാ​ളി​ൽ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്.
">