കേപ്ടൗണിൽ വെള്ളത്തിനു റേഷൻ
Friday, February 2, 2018 2:29 AM IST
കേ​​പ്ടൗ​​ൺ: നേ​​ര​​ത്തെ ഹ​​രി​​ത പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ മു​​ന്പ​​ന്തി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലെ കേ​​പ്ടൗ​​ൺ ന​​ഗ​​ര​​ത്തി​​ൽ ക​​ടു​​ത്ത​​ വ​​ര​​ൾ​​ച്ച​​യെ​​ത്തു​​ട​​ർ​​ന്നു വെ​​ള്ള​​ത്തി​​നു റേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി. പ്ര​​തി​​ദി​​നം ഒ​​രാ​​ൾ​​ക്ക് 50ലി​​റ്റ​​ർ ജ​​ലം മാ​​ത്ര​​മേ മു​​നി​​സി​​പ്പാ​​ലി​​റ്റി ന​​ൽ​​കു​​ക​​യു​​ള്ളു.​​ ജ​​ല​​നി​​ര​​പ്പ് ഇ​​നി​​യും താ​​ഴു​​ന്ന​​പ​​ക്ഷം ഏ​​പ്രി​​ൽ 16 ആ​​കു​​ന്പോ​​ഴേ​​ക്കു ജ​​ല​​വി​​ത​​ര​​ണം പൂ​​ർ​​ണ​​മാ​​യി നി​​ർ​​ത്തി​​വ​​യ്ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് അ​​ധി​​കൃ​​ത​​ർ.