ഡാളസ് സൗഹൃദവേദി മദേഴ്സ് ഡേ ആഘോഷിച്ചു
Monday, May 20, 2019 6:42 PM IST
ഡാളസ് : സൗഹൃദ വേദി ഒരുക്കിയ മദേഴ്സ് ഡേ ആഘോഷത്തോടനുബന്ധിച്ച് അമ്മമാരേ ആദരിച്ചു. കാരോൾട്ടൺ റോസ്മഡ് സിറ്റി ഹാളിൽ ചടങ്ങിൽ റവ.മാത്യു ജോസഫ് മുത്തശിമാരെ പൊന്നാട അണിയിച്ചു ആദരിച്ചു.

മക്കളും കൊച്ചുമക്കളുമായി ഭവനങ്ങളിൽ വിശ്രമ ജീവിതം നയിക്കുന്ന ഏഴു അമ്മമാരേ ഡാളസ് സൗഹൃദ വേദി പൊതുവേദിയിൽ പൊന്നാട അണിയിച്ചപ്പോൾ അമ്മമാരുടെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു.

40 വർഷകാലമായി ഡാളസിൽ പ്രവാസി മലയാളിയായി കഴിഞ്ഞ അന്നമ്മ ചാക്കൊ ഭവനങ്ങളിൽ വിശ്രമ ജീവിതം നയിക്കുന്ന അമ്മമാരേ ആദരിച്ചത് ആദ്യത്തെ സംഭവമാണെന്ന് മറുപടി സന്ദേശത്തിൽ പറഞ്ഞു.

ഡാളസ് സൗഹൃദ വേദി മലയാളി സമൂഹത്തിൽ ചെയ്തു കൊണ്ടിരിക്കുന്ന നല്ല സേവനങ്ങൾ മറ്റുമലയാളി സംഘടനകൾ മാതൃകയാക്കണമെന്നും അമ്മമാരേ പ്രധിനിധികരിച്ചു അന്നമ്മ ചാക്കോ അഭ്യർത്ഥിച്ചു.

പ്രസിഡന്‍റ് അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതം ആശംസിച്ചു.മുഖ്യ പ്രസംഗിക ശുഭാ സൂസൻ ജേക്കബ് സദസിനെ അഭിസംബോധന ചെയ്തു 'അമ്മ എന്ന വാക്കിന് തുല്യമായ മറ്റൊരു വാക്ക് ഭൂമുഖത്തു ഇല്ലെന്നു അറിയിച്ചു.ഒരു മാതൃക കുടുംബത്തിൽ ഒരു അമ്മയുടെ പങ്കാളിത്തം വിലപ്പെട്ടതാണെന്ന് അവർ വ്യക്തമാക്കി.

മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ & യൂറോപ്പ് ഭദ്രാന ട്രഷറർ ഫിലിപ് തോമസ് സിപി എ, ജോർജ് ഫിലിപ് (പത്തനംതിട്ട ജില്ലാ സിപിഎ കമ്മറ്റി മെമ്പർ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സൗഹൃദ വേദി ഉപദേശ സമതി അംഗം പ്രഫ. സോമൻ ജോർജ് നന്ദി പറഞ്ഞു.

റിപ്പോർട്ട്:എബി മക്കപ്പുഴ