തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ട്രം​പ് ഡാ​ള​സി​ലെ​ത്തു​ന്നു
Monday, October 14, 2019 10:55 PM IST
ഡാ​ള​സ്: ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു പി​ന്തു​ണ വ​ർ​ധി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലും കീ​പ് അ​മേ​രി​ക്കാ ഗ്രേ​റ്റ് എ​ഗൈ​ൻ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ റാ​ലി​ക്കാ​യി ഒ​ക്ടോ​ബ​ർ 17 ന് ​ട്രം​പ് ഡാ​ള​സി​ലെ​ത്തു​ന്നു. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് 2,700 ഡോ​ള​ർ മു​ത​ൽ 100,000 ഡോ​ള​റാ​ണ്.

അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ സെ​ന്‍റ​റി​ലാ​ണ് പ്ര​ചാ​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ദ്യ​മാ​യാ​ണ് ട്രം​പ് ഡാ​ള​സി​ൽ എ​ത്തു​ന്ന​ത്. 2016ൽ ​ഇ​തേ സ്ഥ​ല​ത്തു​വ​ച്ചു ന​ട​ത്തി​യ റാ​ലി വ​ൻ വി​ജ​യ​മാ​യി​രു​ന്നു. പ​തി​നാ​യി​ര​ങ്ങ​ളാ​ണ് അ​ന്ന് റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​ത്.

ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ല​ത്തെ നേ​ട്ട​ങ്ങ​ൾ ചൂ​ണ്ടി കാ​ണി​ച്ചാ​ണ് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സാ​ന്പ​ത്തി​ക, തൊ​ഴി​ൽ രം​ഗ​ത്തെ വ​ൻ​കു​തി​ച്ചു ക​യ​റ്റം ട്രം​പി​ന് അ​നു​കൂ​ല​ഘ​ട​ക​മാ​യി നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ ഭ​ര​ണ​രം​ഗ​ത്ത് ട്രം​പി​ന്‍റെ പ​രാ​ജ​യം ചൂ​ണ്ടി​ക്കാ​ട്ടി വ​ൻ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ടെ​ക്സാ​സി​ൽ നി​ന്നു​ള്ള ഡ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി റൂ​ർ​ക്കെ പ്ര​ഖ്യാ​പി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​യ ഡാ​ള​സ് റാ​ലി​യി​ൽ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ട്, ല​ഫ് ഗ​വ​ർ​ണ​ർ ഡാ​ൻ പാ​ട്രി​ക് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഇ​ത്ത​വ​ണ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടെ​ക്സ​സ് സം​സ്ഥാ​നം നി​ർ​ണാ​യ​ക​മാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ