വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ ക്രിസ്മസ് ന്യൂഈയർ ആഘോഷം ഡിസംബർ 28 ന്
Thursday, December 5, 2019 10:21 PM IST
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഈയർ ആഘോഷങ്ങൾ ഡിസംബർ 28 നു (ശനി) വൈകുന്നേരം 5 മുതൽ ഹാർട്സ് ഡെയിൽ ഉള്ള Our Lady of Shkodra - Albanian Church ഓഡിറ്റോറിയത്തിൽ (361 W Hartsdale Ave, Hartsdale, New York 10530) നടക്കും.

റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ക്രിസ്മസ് , ന്യൂഈയർ സന്ദേശം നല്‍കും. മൂന്നു മുതൽ 5 വരെ വാർഷിക പൊതുയോഗവും നടക്കും.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന നൃത്ത കലാരൂപങ്ങളും ന്യൂ യോർക്കിലെ പ്രശസ്‌ത ഡാൻസ് ഗ്രൂപ്പുകൾ ആയ ദേവിക നായർ ,സാറ്റ്‌വിക ഡാൻസ് ഗ്രൂപ്പും ; ലിസ ജോസഫ് ,നാട്യമുദ്ര ഡാൻസ് ഗ്രൂപ്പും അവതരിപ്പിക്കുന്ന വിവിധ നൃത്തനിർത്യങ്ങളും ആഘോഷത്തിന്‍റെ ഭാഗമായിരിക്കുമെന്ന് പ്രസിഡന്‍റ് ജോയി ഇട്ടൻ, വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ , സെക്രട്ടറി നിരീഷ് ഉമ്മൻ , ട്രഷറര്‍ ടെറന്‍സണ്‍ തോമസ്‌, ,ജോയിന്‍റ് സെക്രട്ടറി പ്രിൻസ് തോമസ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജൻ ടി. ജേക്കബ് , കോഓർഡിനേറ്റർ ആന്‍റോ വർക്കി തുടങ്ങിയവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.