വനിതാ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
Friday, December 13, 2019 6:00 PM IST
ഹൂസ്റ്റൺ: അറസ്റ്റു ചെയ്യുന്നതിനിടെ രക്ഷപ്പെട്ട് വാഹനത്തിൽ കയറി പോലീസ് ഓഫീസറെ ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റു ചെയ്തു. റ്റവോറസ് ഫെൻണ്ടേഴ്സനെ (21) ഹൂസ്റ്റണിലെ 4200 ബ്ലോക്ക് ഹെറിറ്റേജ് ട്രയലിലുള്ള വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഒരു കൈയിൽ വിലങ്ങുമായിട്ടാണ് ഇയാൾ രക്ഷപ്പെട്ടത്.

വനിത പോലീസ് ഓഫീസർ കെയ്‌ല സുള്ളിവാനാണ് (43) കൊല്ലപ്പെട്ടത്. ഹൂസ്റ്റണിൽ മൂന്നു ദിവസത്തിനുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പോലീസ് ഓഫീസറാണ് കെയ്‍ല. കഴിഞ്ഞ ശനിയാഴ്ച ഹൂസ്റ്റൺ പോലീസ് സെർജന്‍റ് ക്രിസ്റ്റൊഫർ, ആർട്ടുറ്റാ സൊലിസ് എന്ന 25 കാരന്‍റെ വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ