യുഎസ് ഒളിംപിക്സ് ടേബിൾ ടെന്നിസ് ടീമിൽ ഇന്ത്യൻ അമേരിക്കൻ വംശജനും
Friday, February 14, 2020 9:17 PM IST
ന്യുയോർക്ക്: ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സ് ടേബിൾ ടെന്നിസ് മത്സരത്തിൽ പങ്കെടുക്കുന്ന യുഎസ് ടീമിൽ ഇന്ത്യൻ അമേരിക്കൻ ടേബിൾ ടെന്നിസ് താരം കനക ജാ ഇടം നേടി.

2019 ജൂലൈയിൽ നടന്ന നാലാമത് നാഷണൽ റൈറ്റിൽ യുഎസ് ടേബിൾ ടെന്നീസ് ചാന്പ്യൻ കൂടിയാണ് ലോക ടേബിൾ ടെന്നിസ് റാങ്കിംഗിൽ 25–ാം സ്ഥാനക്കാരനായ കനക ജാ.

2016 ൽ നടന്ന സിംഗിൾ, ഡബിൾ ഒളിംപിക്സ് മത്സരങ്ങളിൽ കനക മത്സരിച്ചിട്ടുണ്ട്. 2014 ലെ വേൾഡ് കപ്പ് ടേബിൾ ടെന്നിസ് മത്സരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡും കനകയുടെ പേരിലാണ്.

2000 ജൂൺ 19 നാണ് കനകയുടെ ജനനം.കലിഫോർണിയ സംസ്ഥാനത്തെ ടേബിൾ ടെന്നിസ് കളിക്കാരൻ ലോകോത്തര നിലവാരത്തിലേക്ക് എത്തിയതിനു പിന്നിൽ വലിയ കഠിനാധ്വനം ഉണ്ടായിരുന്നു. യുഎസ് ഒളിംപിക്സ് ടേബിൾ ടെന്നിസ് ടീമിൽ മൂന്നു പുരുഷന്മാരും മൂന്നു വനിതകളുമാണുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ