കോ​വി​ഡ് 19: പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ക്ക് ഒ​രു ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യം
Saturday, April 4, 2020 2:04 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ച്ച് ലോ​ക​ബാ​ങ്ക്. ഒ​രു ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ അ​ടി​യ​ന്ത​ര സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ച്ച​ത്. ടെ​സ്റ്റിം​ഗ് കി​റ്റ്, വെ​ൻ​റി​ലേ​റ്റ​ർ തു​ട​ങ്ങി പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും പു​തി​യ ഐ​സൈ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കാ​നു​മാ​ണ് സ​ഹാ​യം.

ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്ത​നം, ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ​ണം, കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ​രി​ശോ​ധ​ന, രോ​ഗി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്ത​ൽ എ​ന്നീ കാ​ര്യ​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​പ​യോ​ഗി​ക്കാം. വൈ​റ​സ് ബാ​ധ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ലോ​ക​ത്തെ വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഒ​ന്നാം​ഘ​ട്ട സ​ഹാ​യ​മാ​ണ് ലോ​ക ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 25 രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം. കൂ​ടാ​തെ, 40 രാ​ജ്യ​ങ്ങ​ൾ​ക്ക് സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​ടു​ത്ത 15 മാ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി 160 ബി​ല്ല്യ​ൻ യു​എ​സ് ഡോ​ള​ർ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ലോ​ക​ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ (ഓ​പ്പ​റേ​ഷ​ൻ​സ്) അ​ക്സ​ൽ വാ​ൻ ട്രോ​ഡ്സെ​ൻ​ബ​ർ​ഗ് അ​റി​യി​ച്ചു. സൗ​ത്ത് ഏ​ഷ്യ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി അ​ഫ്ഗാ​നി​സ്ഥാ​ന് 100 മി​ല്യ​ൻ ഡോ​ള​റും പാ​കി​സ്താ​ന് 200 മി​ല്യ​ൻ ഡോ​ള​റും സ​ഹാ​യം ന​ൽ​കാ​ൻ ലോ​ക​ബാ​ങ്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ