തൊഴിൽ വിപണി ആകർഷണീയമാക്കാൻ പരിശീലനം
Saturday, May 28, 2022 8:59 AM IST
പോൾ ഡി. പനക്കൽ
ന്യൂയോർക്ക്: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി) സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമ സ്ഥാപനമായ നോർത്ത് വെൽ ഹെൽത്തുമായി ചേർന്ന് സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്നു.

തൊഴിൽ വിപണിയിൽ ലിങ്ക്ഡ്-ഇൻ ഓൺലൈൻ സർവീസ് ഉപയോഗിച്ചു സ്വയം ആകർഷണീയമാക്കുന്നതെങ്ങനെ എന്നതാണ് വിഷയം.

"ഡെവലപ്പിംഗ്‌ യുവർ പേഴ്സണൽ ബ്രാൻഡ്: ദി പവർ ഓഫ് ലിങ്ക്ഡ്-ഇൻ' എന്ന തീമിൽ
നോർത്ത് വെൽ ഹെൽത്ത് കോർപറേറ്റ് ഹ്യൂമൻ റിസോഴ്സസിലെ സീനിയർ
അക്വിസിഷൻ സ്പെഷലിസ്റ്റ് ബ്രിജിറ്റ് ഹാൻലി ജൂൺ ഏഴിനു (ചൊവ്വ) വൈകുന്നേരം ഏഴു മുതൽ രാത്രി എട്ടു വരെ സൂം വഴി ക്ലാസ് എടുക്കും.

ജോലിക്കാർക്കും ജോലിയിൽ ഉയർച്ചയ്ക്ക് ശ്രമിക്കുന്നവർക്കും സ്വന്തം വളർച്ചയിൽ താൽപ്പര്യം ഉള്ളവർക്കും തങ്ങൾ നേടിയ വിദ്യാഭാസത്തേയും അറിവിനെയും ജോലി പരിചയത്തെയും മറ്റു
കഴിവുകളെയും ലിങ്ക്ഡ്-ഇൻ വഴി ഏതുവിധേയത്തിൽ ആകര്ഷണീയമാക്കാനാവും എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

നഴ്സുമാർ ഉൾപ്പെടെയുള്ള എല്ലാവർക്കും ക്ലാസിൽ പങ്കെടുക്കാം. ഐനാനിയുടെയും നോർത്തവെല്ലിന്‍റേയും സൗജന്യസേവനത്തിന്‍റെ ഭാഗമാണ് ഈ ക്ലാസ്. താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്ത് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഐനാനി എഡ്യൂക്കേഷൻ ചെയർ ഡോ. ഷൈല റോഷിൻ പറഞ്ഞു.

വിവരങ്ങൾക്ക് : ഡോ. അന്നാ ജോർജ് 6467326143, ജെസി ജെയിംസ് 5166032024, ലൈസി അലക്സ് 8453006339, ഡോ. ഷൈല റോഷിൻ 6462628105.

റജിസ്ട്രേഷന് https://www.inany.org/event-details/developing-your-
personal-brand-the-power-of-linkedin എന്ന ലിങ്ക് ഉപയോഗിക്കണം.