ല​ണ്ട​നി​ൽ സി​ഖ് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു
Friday, August 1, 2025 1:06 PM IST
ല​ണ്ട​ൻ: കി​ഴ​ക്ക​ൻ ല​ണ്ട​നി​ൽ സി​ഖ് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. ഗു​ർ​മു​ഖ് സിം​ഗ് (ഗാ​രി-30)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞാ​ഴ്ച ഈ​സ്റ്റ് ല​ണ്ട​നി​ലെ ഇ​ൽ​ഫോ​ർ​ഡി​ലെ ഫെ​ൽ​ബ്രി​ഡ്ജ് റോ​ഡി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ​ർ​ദീ​പ് സിം​ഗി​നെ (27) കൊ​ല​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും പ​രി​ച​യ​ക്കാ​രാ​ണെ​ന്നാ​ണു സൂ​ച​ന. ഗു​ർ​മു​ഖ് സിം​ഗി​ന്‍റെ ഇ​ട​തു തു​ട​യി​ലേ​റ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം.


അ​മ​ർ​ദീ​പി​നെ കൂ​ടാ​തെ മൂ​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.