യു​എ​സ് - യൂ​റോ​പ്യ​ന്‍ യൂ​ണിയ​ന്‍​ വ്യാ​പാ​ര ക​രാ​റാ​യി
Saturday, August 2, 2025 7:44 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: യു​എ​സും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും ത​മ്മി​ല്‍ വ്യാ​പാ​ര ക​രാ​ര്‍ ഒ​പ്പി​ട്ടു. ഇ​തു പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ പ​ര​സ്പ​രം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന മി​ക്ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും തീ​രു​വ 15 ശ​ത​മാ​ന​മാ​കും.

യുഎ​സി​ല്‍​നി​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യും വ​ര്‍​ധി​ക്കാ​നും കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്കും ക​രാ​ര്‍ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

യുഎ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പും യൂ​റോ​പ്യ​ന്‍ ക​മീ​ഷ​ന്‍ മേ​ധാ​വി ഉ​ര്‍​സു​ല വോ​ന്‍​ഡെ​ര്‍ ലെ​യ​നും ത​മ്മി​ല്‍ സ്കോ​ട്ട്ലാ​ന്‍​ഡി​ല്‍ കൂ​ടി​ക്കാ​ഴ്ച പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ക​രാ​ര്‍ ഒ​പ്പു​വ​ച്ച​ത്.


75000 കോ​ടി ഡോ​ള​റി​ന്‍റെ ഊ​ര്‍​ജ്ജം യുഎ​സി​ല്‍​നി​ന്ന് വാ​ങ്ങാ​നും 60000 കോ​ടി ഡോ​ള​ര്‍ നി​ക്ഷേ​പി​ക്കാ​നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സ​മ്മ​തി​ച്ച​താ​യി ട്രം​പ് പ​റ​ഞ്ഞു. റ​ഷ്യ​യി​ല്‍​നി​ന്നു​ള്ള പ്ര​കൃ​തി​വാ​ത​ക ഇ​റ​ക്കു​മ​തി കു​റ​ക്ക​ലും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.