തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ കി​ണ​റ്റി​ൽ വീ​ണ കു​ഞ്ഞി​നെ അ​മ്മ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തി. വി​നീ​ത്, ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ ര​ണ്ട​ര വ​യ​സു​ള്ള കു​ഞ്ഞാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്.

കു​ട്ടി വീ​ട്ട് മു​റ്റ​ത്ത് ക​ളി​ച്ച് കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം ക​ണ്ട അ​മ്മ ബി​ന്ദു​വും കി​ണ​റ്റി​ലേ​ക്ക് ചാ​ടി കു​ഞ്ഞി​നെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​നെ എ​സ്ഐ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.